ദശകങ്ങളായി ത്യാഗപൂർണമായ പോരാട്ടങ്ങളിലൂടെ നേടിയ പഴയ പെൻഷൻ പദ്ധതി അട്ടിമറിച്ചു പെൻഷൻകാരെ ദുരിതത്തിലാഴ്ത്തുകയും,
പഴയ പെൻഷന്റെ പത്തിലൊന്നു പോലും ലഭിക്കാത്ത പുതിയ പെൻഷൻ പദ്ധതിയും പി എഫ് ആർ ഡി എ യും നടപ്പിലാക്കിയ കോൺഗ്രസിന്നും, ബി ജെ പി ക്കും പെൻഷൻകാരുടെ ഒരൊറ്റ വോട്ട് പോലും ലഭിക്കരുത്.
പെൻഷൻകാർക്കനുകൂലമായ പാർലിമെന്ററി കമ്മിറ്റി ശിപാർശകൾ തള്ളിയത് മോഡി സർക്കാർ. മുതിർന്ന പൗരന്മാർക്കുള്ള റെയിൽവേ ടിക്കറ്റ് ഇളവു റദ്ദ് ചെയ്തത് മോഡി സർക്കാർ.
പെൻഷൻകാരുടെയും, മുതിർന്ന പൗരന്മാരുടെയും അവകാശങ്ങൾക്ക് വേണ്ടി പാർലമെന്റിൽ ശക്തമായി ശബ്ദമുയർത്തിയത് ഇടതുപക്ഷമാണെന്ന് ഓർക്കുക.
പെൻഷൻകാരുടെയും മുതിർന്ന പൗരന്മാരുടെയും അവകാശങ്ങൾക്ക് വേണ്ടി പാർലമെന്റിൽ ശബ്ദമുയർത്താൻ ഇടതു പക്ഷ ജനാധിപത്യ സ്ഥാനാർത്ഥികൾക്ക് വോട്ട് നൽകി വിജയിപ്പിക്കുക.
വി എ എൻ 02.04.2024