കേന്ദ്ര സർക്കാർ ജീവനക്കാരുടെ കോൺഫെഡറേഷന്റെ മുൻ സെക്രട്ടറി ജനറൽ, ദീർഘകാലം ഇൻകം ടാക്സ് എംപ്ലോയീസ് ഫെഡറേഷന്റെ സെക്രട്ടറി ജനറൽ, നാഷണൽ കോർഡിനേഷൻ കമ്മിറ്റി ഓഫ് പെന്ഷനേഴ്സ് അസോസിയേഷന്റെ സെക്രട്ടറി ജനറൽ തുടങ്ങി വിവിധ മേഖലകളിൽ ഉജ്വല നേതൃത്വം നൽകിയ സ. കെ കെ എൻ കുട്ടിയുടെ ഒന്നാം ചരമ വാർഷിക അനുസ്മരണ പരിപാടികൾ CGPA, AIBDPA, AIPRPA, Confederation, NFPE, BSNLEU തുടങ്ങി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കേരളത്തിൽ വിവിധ കേന്ദ്രങ്ങളിൽ 2023 ഡിസംബർ 8 ന്നു സംഘടിക്കപ്പെടുന്നു.
വി എ എൻ നമ്പൂതിരി പാട്രൺ NCCPA. 05.12.2023
