നമ്മൾ വയോജനങ്ങൾ – 101
വയോജന കൗൺസിലുകൾ കൃത്യമായി ചേരുക, തീരുമാനങ്ങൾ എടുക്കുക
കേരള സംസ്ഥാന വയോജന നയം അനുസരിച്ചു രൂപീകരിച്ച സംസ്ഥാന – ജില്ലാ വയോജന കൗൺസിലുകൾ സമയ ബന്ധിതമായി കൂടുകയോ, തീരുമാനങ്ങൾ കൈക്കൊള്ളുകയോ ചെയ്യുന്നില്ലെന്നു പൊതുവെ
ആക്ഷേപമുണ്ട്. ഇത് ഒട്ടേറെ ശരിയാണ് താനും. ഈ സ്ഥിതി മെച്ചപ്പെടുത്തുന്നതിന്നു താഴെ കൊടുത്ത നടപടികൾ സഹായകമാവും.
1. വയോജന കൗൺസിലുകളിലെ അംഗങ്ങൾ കൂട്ടായോ, പ്രത്യേകമായോ കൌൺസിൽ താമസം വിനാ കൂടണമെന്നു ആവശ്യപ്പെടുക. ചർച്ച ചെയ്യണമെന്ന് കരുതുന്ന വിഷയങ്ങൾ എഴുതി നൽകുക.
2. പ്രശ്നങ്ങൾ കഴിയുന്നതും അതെ കൗൺസിലിൽ തീരുമാനം എടുക്കുവാൻ ശ്രമിക്കുക. ചർച്ച ചെയ്യുന്ന പ്രശ്നങ്ങളെക്കുറിച്ച് മുൻകൂട്ടി കുറിപ്പുകൾ തയ്യാറാക്കി അവതരിപ്പിക്കുക.
3. ഔദ്യോഗിക മിനുട്സ് കൃത്യ സമയത്ത് ഇറക്കുമെന്ന് ഉറപ്പു വരുത്തുക.
4. എടുത്ത തീരുമാനങ്ങൾ വേഗത്തിൽ നടപ്പിലാക്കുന്നുണ്ടെന്നു ഉറപ്പു വരുത്തുക.
5. രണ്ടു യോഗങ്ങളുടെ ഇടയിലും, അത്യാവശ്യമുണ്ടെങ്കിൽ, അധികാരികളെ കണ്ടു ഇടപെടുക.
6. വിശദമായ അന്വേഷണങ്ങൾ നടത്തേണ്ട വിഷയങ്ങളിൽ ഔദ്യോഗിക – അനൗദ്യോഗിക അംഗങ്ങൾ അടങ്ങുന്ന കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തിക്കുക.
7. തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളുടെ ബഡ്ജറ്റിന്റെ 5 %, വയോജന ക്ഷേമ നടപടികൾക്കാണ്. അത് പൂർണമായും ഉപയോഗപ്പെടുത്തുന്നുണ്ടെന്നു ഉറപ്പിക്കുക.
മേല്പറഞ്ഞവ ചില നിർദേശങ്ങൾ മാത്രം. പ്രവർത്തനം മെച്ചപ്പെടുമ്പോൾ പുതിയ നിർദേശങ്ങൾ ഉയർന്ന് വരും.
പ്രഖ്യാപിത നയങ്ങളും തീരുമാനങ്ങൾ പോലും ഫലപ്രദമായി നടപ്പിലാക്കി കിട്ടണമെങ്കിൽ നമ്മുടെ സംഘടനയുടെയും പ്രതിനിധികളുടെയും ഇടപെടൽ അത്യാവശ്യമാണ് എന്ന് ഓർക്കുക.
വി എ എൻ നമ്പൂതിരി പ്രസിഡന്റ് SCFWA
07.12.2023