നമ്മൾ വയോജനങ്ങൾ – 23

വയോജന പെൻഷൻ

പാവപ്പെട്ടവരായ വയോജനങ്ങൾക്ക് ചില മാനദൺഡങ്ങൾക്കനുസരിച് ഓരോ മാസത്തിലും 1600 രൂപ വീതം സംസ്ഥാന സർക്കാർ പെൻഷൻ നൽകുന്നുണ്ട്. 2006ൽ സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫയർ അസോസിയേഷൻ രൂപീകരിച്ച കാലത്ത് ലഭിച്ചിരുന്നത് 65 രൂപ മാത്രം. തുടർച്ചയായ നിവേദനങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ഫലമായി 2011ൽ 400 രൂപയായും, 2016ൽ 600 രൂപയായും ഉയർത്തപ്പെട്ടു. 2016ൽ അധികാരത്തിൽ വന്ന ഇടതുപക്ഷ ജനാധിപത്യ സർക്കാർ അത് 1000 രൂപയിലേക്കു ഉയർത്തുകയും രണ്ടു വർഷത്തോളമുള്ള കുടിശ്ശിക നൽകുകയും ചെയ്തു. 2021ൽ അത് 1600 രൂപയിലേക്ക് വർധിപ്പിച്ചു. ഓണത്തിന് മുൻപായി ആഗസ്റ്റിലെ പെൻഷനും നൽകി.

52 ലക്ഷത്തിൽപരം പേർക്ക്‌ വയോജന പെൻഷൻ നൽകുന്നുണ്ട്.

വയോജന പെൻഷൻ 5000 രൂപയായി ഉയർത്തണമെന്ന് SCFWA സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്ര സർക്കാർ നൽകുന്ന 200 രൂപ അടക്കമാണ് 1600 രൂപ. എന്നാൽ വർഷങ്ങളായി കേന്ദ്രം നൽകേണ്ട തുക കേരള സർക്കാറിന്നു നൽകിയിട്ടില്ല. മാത്രവുമല്ല 2 ലക്ഷത്തിൽ പരം വയോജനങ്ങൾക്ക്‌ മാത്രമേ കേന്ദ്ര വയോജന പെൻഷൻ ലഭിക്കുന്നുള്ളു. അതും ഇപ്പോൾ കുടിശ്ശികയാണ്.

കേന്ദ്രം നൽകേണ്ട തുക അടിയന്തിരമായി നൽകണമെന്നും തുക വർധിപ്പിക്കണമെന്നും SCFWA ആവശ്യപ്പെട്ടിട്ടുണ്ട്.

വി എ എൻ നമ്പൂതിരി പ്രസിഡന്റ്‌ SCFWA.