നമ്മൾ വയോജനങ്ങൾ – 22

വയോജന ദശകം 2021- 2030.

ലോകത്തിലും, ഇന്ത്യയിലും, കേരളത്തിലും ജനസംഖ്യ വർധിക്കുന്നു. 60 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരന്മാരുടെ എണ്ണവും ജനസംഖ്യയിലെ ശതമാനവും അതോടൊപ്പം വർധിക്കുന്നുണ്ട്. 2050 ആകുമ്പോഴേക്കും ലോക ജന സംഖ്യ 800 കോടിയായി ഉയരുമെന്നും അതിന്റെ നാലിലൊന്നു, അതായത് 200 കോടി വയോജനങ്ങളായിരിക്കുമെന്നും കണക്കാക്കപ്പെടുന്നു.

സ്ത്രീകളുടെ എണ്ണവും ആയുർദൈർഘ്യവും പുരുഷന്മാരുടെതിനേക്കാളും കൂടുതലായിരിക്കും. കേരളത്തിലും അത് തന്നെ. ഇപ്പോൾ സ്ത്രീകളുടെ ശരാശരി വയസ്സ് 77 ഉം, പുരുഷന്മാരുടെത് 75 ഉം. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ 100 വയസ്സിനു മേലെയുള്ളവരുടെ എണ്ണം ഗണ്യമായി വർധിച്ചിരിക്കും.

ഈ വസ്തുതകളെല്ലാം കണക്കിലെടുത്ത ഐക്യ രാഷ്ട്ര സഭ, 2021 – 2030 വർഷങ്ങളെ വയോജന ദശകം ആയി പ്രഖ്യാപിക്കുകയും വയോജന പരിപാലനം, സുരക്ഷ, സംരക്ഷണം എന്നിവക്കാവശ്യമായ നിയമനിർമാണങ്ങൾ, നടപടികൾ എന്നിവ ഫലപ്രദമായി നടപ്പിലാക്കണമെന്ന് രാജ്യങ്ങൾക്ക് നിർദേശങ്ങൾ നൽകിയിട്ടുമുണ്ട്.

കേരളത്തിലെ ഏറ്റവും വലിയ വയോജന സംഘടനയായ സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫയർ അസോസിയേഷൻ, ഇത്തരം വയോജന സൗഹൃദ നടപടികൾ നടപ്പിലാക്കാൻ കേന്ദ്ര – കേരള സർക്കാരുകളോട് ആവശ്യപ്പെടുന്നു.

തുടർ പോസ്റ്റുകളിൽ കേരളത്തിലെ ഇടതു പക്ഷ ജനാധിപത്യ സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വയോജന സൗഹൃദ പദ്ധതി കളെക്കുറിച്ച് വിശദീകരിക്കുന്നതാണ്.

വി എ എൻ നമ്പൂതിരി പ്രസിഡന്റ്‌ SCFWA 04.09.2023