നമ്മൾ വയോജനങ്ങൾ – 19

വായിക്കൂ, ശക്തി നേടൂ!

മനുഷ്യ പുരോഗതിയിൽ നിർണായക പങ്ക് വഹിക്കുന്നതാണ് വായനയും അറിവ് നേടലും.

ജോലി എടുക്കുന്ന കാലത്തും കുടുംബത്തെ പുലർത്തുകയും കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ഉറപ്പാക്കുകയും ചെയ്യുന്ന സമയത്തും പലപ്പോഴും വായിക്കാനുള്ള സമയം നമുക്ക് കിട്ടിയിരിക്കില്ല. പുസ്തകങ്ങൾ വാങ്ങിച്ചിട്ടുണ്ടാകാം, വായന നടന്നിരിക്കില്ല. (എല്ലാവരും അങ്ങിനെയാവണമെന്നില്ല ; ജീവിതം മുഴുവൻ തുടർച്ചയായ വായന നടത്തിയവരുമുണ്ടാകാം ).

ജോലിയിൽ നിന്നും വിരമിച്ചു, അല്ലെങ്കിൽ ജോലി എടുക്കാൻ വയ്യാതായി വിശ്രമിക്കുമ്പോൾ നമ്മുടെ വലിയ കൂട്ടുകാരാണ് പുസ്തകങ്ങൾ.

കേരളത്തിൽ നഗരങ്ങളിലും, ഗ്രാമങ്ങളിലുമെല്ലാം നല്ല വായന ശാലകളുണ്ട്, പുസ്തകങ്ങളുമുണ്ട്. പുസ്തകങ്ങൾ മേടിച്ചു വായിക്കുന്ന ശീലമാണെങ്കിൽ അതിന്നു പുസ്തക ശാലകളുമുണ്ട്.

വായിക്കുമ്പോൾ അറിവ് വർധിക്കുന്നു. രസകരമായ കഥകളും, നോവലുകളും. യാത്രക്കുറിപ്പുകൾ, രാഷ്ട്രീയം, ശാസ്ത്രം – ഏതു മേഖലയുമാവാം.

വായിക്കുമ്പോൾ ആവശ്യമുള്ള കാര്യങ്ങൾ കുറിച്ച് വെക്കുകയുമാവാം. പിന്നീട് ഉപയോഗിക്കാം.

അറിവ് ശക്തിയാണ് ; വായന അതിന്നു സഹായകവും.

വി ഏ എൻ നമ്പൂതിരി