നമ്മൾ വയോജനങ്ങൾ – 20

നമുക്ക് യാത്ര ചെയ്യേണ്ടേ? സ്ഥലങ്ങൾ കാണേണ്ടേ?

വേണം, വേണം, വേണം.

കുഞ്ഞു കാലം മുതൽ മിക്കവാറും എല്ലാവരുടെയും വലിയ ആഗ്രഹമാണ് യാത്ര ചെയ്യുക, സ്ഥലങ്ങൾ കാണുക, പുതിയ പുതിയ ആളുകളുമായി പരിചയപ്പെടുക, വിവിധ തരം ഭക്ഷണം കഴിക്കുക എന്നൊക്കെ.

രണ്ടു തലമുറ മുമ്പത്തെ ആളുകളാണ് മിക്കവാറും ഇന്നത്തെ വയോജനങ്ങൾ. നഗരങ്ങൾ അധികം വളർന്നിരുന്നില്ല. മിക്കവാറും ആളുകൾ ഗ്രാമങ്ങളിൽ. എട്ടാം ക്ലാസ്സും , പത്താം ക്ലാസ്സും പാസ്സാകുന്നവർ പോലും വിരളം.

ഗ്രാമത്തിന്നു പുറത്തേക്കു പോകുന്നവർ വളരെ ചുരുക്കം. പലരും തീവണ്ടി കാണുന്നത് തന്നെ വലുതായ ശേഷമാണു. വിദൂര യാത്രകളും വളരെ കുറവ്.

ജോലി കിട്ടിയവരാണെങ്കിൽ അല്പം ചില യാത്രകൾ പോയിക്കാണും. ബഹുഭൂരിപക്ഷത്തിന്റെയും സ്ഥിതി അതല്ല. പല കാരണങ്ങളാലും നമ്മുടെ തലമുറയ്ക്ക് അധികം യാത്ര ചെയ്യാൻ പറ്റിയിട്ടില്ല.

കാലം മാറി. പലരുടെയും മക്കൾ ജോലി ചെയ്യുന്നത് ഇന്ത്യയിലെ വിവിധ നഗരങ്ങളിലൊ, വിദേശങ്ങളിലൊ ആണ്. അവിടെ പോയി മക്കളുടെയും കൊച്ചുമക്കളുടേയുമൊക്കെ കൂടെ താമസിക്കാൻ സന്ദർഭം ലഭിക്കും. ഒട്ടേറെ ടൂറിസ്റ്റ് ഏജൻസികൾ കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കോ, ആരാധനാലയങ്ങളിലേക്കോ എല്ലാം യാത്രകൾ ഏർപ്പാട് ചെയ്യുന്നുണ്ട്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്കും , വിദേശ രാജ്യങ്ങളിലേക്കും ടൂറിസ്റ്റ് യാത്ര ഏർപ്പാട് ചെയ്യുന്ന ഏജൻസികളും ഉണ്ട്. നമുക്ക് സ്വന്തമായും യാത്ര ചെയ്യാം. എല്ലാ വിധ സൗകര്യങ്ങളും. നല്ലൊരു വിഭാഗം വയോജനങ്ങൾ ഇതെല്ലാം നന്നായി ഉപയോഗിക്കുന്നുമുണ്ട്.

നമുക്കും യാത്ര ചെയ്യേണ്ടേ? താജ് മഹളും, ചാർമിനാറും, വാഗാ ബോർഡറും, ലഡാക്കും, കശ്മീറും, നളന്ദയും, അജന്തയും, അന്തമാനും…. ഒക്കെ കാണേണ്ടേ? കാശിയും, തിരുപ്പതിയും , നിസാമിദ്ദിൻ ദർഗയും, അമൃത് സർ ഗുരുദ്വാരയും , ഷിംല ക്രിസ്ത്യൻ പള്ളിയും സന്ദർശിക്കേണ്ടേ?

ആസ്ട്രേലിയയും അമേരിക്കയും അഫ്രിക്കയും യൂറോപ്പും അവിടങ്ങളിലെ ചരിത്ര പ്രധാനമായ സ്ഥലങ്ങളും കാണേണ്ടേ? നമ്മുടെ അയൽപ ക്കക്കാരായ നേപ്പാൾ, മ്യാന്മാർ, സിലോൺ, ചൈന, മലേഷ്യ… പോകേണ്ടേ?

പോകണം. തീർച്ചയായും പോകണം. നമ്മുടെ സാമ്പത്തികസ്ഥിതിയും ആരോഗ്യവും കണക്കിലെടുത്ത് നമുക്ക് എവിടെയും യാത്ര ചെയ്യാം, സ്ഥലങ്ങൾ കാണാം, പുതിയ ആളുകളെ പരിചയപ്പെടാം.

കുറച്ചു വർഷങ്ങൾക്കു മുമ്പ് പത്നിയൊപ്പം ലണ്ടനിലെ തീവണ്ടിയിൽ (ട്യൂബിൽ ) യാത്ര ചെയ്യുകയായിരുന്നു. അടുത്ത് മുന്നിലെ ഇരിപ്പിടങ്ങളിൽ അല്പം ചുക്കിച്ചുളിഞ്ഞ മുഖവുമായി നാലഞ്ചു പേർ ഇരിക്കുന്നുണ്ട്. സംസാരിച്ചു, പരിചയപ്പെട്ടു. ജാപ്പാൻകാരാണ്. കൂട്ടത്തിൽ വയസ്സും ചോദിച്ചു. അടുത്തിരുന്ന ആൾ പറഞ്ഞു, എനിക്ക് 85 വയസ്സ്. മറ്റേവരെല്ലാം 90 ന്നു മേലെ…

അടുത്ത സ്റ്റേഷനിലെത്തിയപ്പോൾ ഒരുവിധം ചുറു ചുറുക്കോടെ തന്നെ അവരെല്ലാം ഇറങ്ങി പ്പോയി. കഴിഞ്ഞ വർഷം അന്തരിച്ച 117 കഴിഞ്ഞ ജപ്പാൻ മുത്തശ്ശിയെ ഓർമയില്ലേ? ആരോഗ്യം സമ്മതിക്കുമെങ്കിൽ യാത്രക്ക് പ്രായം വലിയ തടസ്സമല്ല.

അതെ, നമുക്ക് യാത്ര ചെയ്യണം. പറ്റുമെങ്കിൽ മക്കളുടെ, കൊച്ചുമക്കളുടെ കൂടെ. അല്ലെങ്കിൽ കൂട്ടുകാരുടെ കൂടെ, അല്ലെങ്കിൽ രണ്ടു പേർ മാത്രം, അല്ലെങ്കിൽ ഒറ്റയ്ക്ക്..

യാത്ര എനിക്ക് ഇഷ്ടമാണ് ; നിങ്ങൾക്കോ?

വി ഏ എൻ നമ്പൂതിരി 02.09.2023.

May be an image of 7 people and monument

All reactions: