SCFWA രണ്ടാം സംസ്ഥാന സമ്മേളനം കണ്ണൂരിൽ വെച്ച നവംബർ 24, 25 തീയതികളിലായി നടക്കും. ഓഗസ്റ്റ് 5 ന്ന് കണ്ണൂരിൽ വെച്ച് ചേർന്ന സ്വാഗതസംഘ രൂപീകരണ യോഗത്തിൽ വിവിധ സംഘടന പ്രതിനിധികൾ പങ്കെടുത്തു. SCFWA സംസ്ഥാന പ്രസിഡന്റ്‌ വി ഏ എൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കുഞ്ഞിക്കണ്ണൻ സ്വാഗതംശംസിച്ചു. സിപിഐ ( എം ) ജില്ലാ സെക്രട്ടറി സ. എം വി ജയരാജൻ യോഗം ഉദ്ഘാട നം നിർവഹിച്ചു. ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്ണൻ, മുൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

സർവ ശ്രി എം വി ജയരാജൻ ( ചെയർമാൻ ), കെ നാരായണൻ ( ജനറൽ കൺവീനർ ) എന്നിവരടങ്ങുന്ന സ്വാഗത സംഘം രൂപീകരിച്ചു.

വി ഏ എൻ നമ്പൂതിരി 07.08.2023