ശ്രദ്ധിക്കപ്പെടാത്ത ട്രാഫിക് അപകടങ്ങളും വർധിച്ചു വരുന്ന മരണങ്ങളും.
ഓരോ ദിവസവും കേരളത്തിൽ ശരാശരി 11 ജീവൻ ട്രാഫിക് അപകടങ്ങളിൽ പെട്ടു പൊലിഞ്ഞു പോകുന്നു. 2019 ൽ 41111 അപകടങ്ങളും 4440 മരണങ്ങളും. കോവിഡ് കാലത്ത് 2020ൽ 27877 അപകടം 2979 മരണം. 2021ൽ 33926 അപകടം 3429 മരണം. 2022 നവംബർ വരെ 40008 അപകടം 3829 മരണം. ഓരോ വർഷവും കൂടുതൽ മരണം.
ട്രാഫിക് അപകടമരണം ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. ആർക്കും ഒന്നും ചെയ്യാനില്ലെന്ന സ്ഥിതി. അറിയപ്പെടുന്നവർ മരിച്ചാൽ മാത്രം ഒരു പ്രാധാന്യമോ അന്വേഷണമോ.
മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക ആശ്വാസം ലഭിക്കുന്നുണ്ടോ, ഇൻഷുറൻസ് സുരക്ഷ ലഭിക്കുന്നുണ്ടോ, അപകടപ്പെട്ടവർക്ക് അടിയന്തിര ശുശ്രുഷ ലഭിക്കുന്നുണ്ടോ എന്നതൊന്നും പലപ്പോഴും ശ്രദ്ധിക്കപ്പെടാറില്ല. അത് അപകടത്തിൽ പെട്ട വീട്ടുകാരുടെ പ്രശ്നമായി ചുരുങ്ങുന്നു.
അപകടമായ രീതിയിലുള്ള ഡ്രൈവിംഗ്, മദ്യപിച്ചു ഓടിക്കൽ, അതിവേഗം, ട്രാഫിക് നിയമങ്ങൾ പാലിക്കാതിരിക്കൽ, മത്സര ഓട്ടം, റോഡിലെ കുഴിയും കുണ്ടും, ഇടുങ്ങിയ പാതകൾ, അശ്രദ്ധ തുടങ്ങി പലതും കാരണമാകാം. മരണ ഭയത്തോടെ മാത്രമേ കുട്ടികൾക്കും വയോജനങ്ങൾക്കുമൊക്കെ റോഡ് മുറിച്ചു കടക്കാൻ കഴിയുകയുള്ളു. സീറോ ലൈനിലൂടെ പോലും റോഡ് മുറിച്ചു കടക്കുമ്പോൾ വേഗത ഒട്ടും കുറക്കാതെ ചീറി വന്നു, തൊട്ടടുത്തു മാത്രം നിർത്തുന്ന ഡ്രൈവർമാരും കുറവല്ല. റോഡ് മുറിച്ചു കട ക്കുന്നത് വലിയ തെറ്റ് മാതിരിയാണ് അവരുടെ കറുത്ത മുഖം കണ്ടാൽ തോന്നുക.നിയമ പാലകന്മാരുടെ മൗനവും ഒരു കാരണം.
ഭരണാധികാരികളും, നിയമപാലകരും, വാഹനം ഓടിക്കുന്നവരും, കാൽ നട യാത്രക്കാരും, പൊതുജനങ്ങൾ ആകെയും ഒന്നിച്ചു പ്രവർത്തിച്ചു അപകട മരണങ്ങൾ ഇല്ലാതാക്കണം, ഏറ്റവും ചുരുങ്ങിയത് വലിയ തോതിൽ കുറക്കാൻ കഴിയണം.
വി എ എൻ നമ്പൂതിരി





<img class="x16dsc37" role="presentation" src="data:;base64, ” width=”18″ height=”18″ />
Mgs Kurup and Balu Melethil